ലോകക്ഷയ രോഗ ദിനചാരണത്തിന്റെ ഭാഗമായി 24-ാം തീയതി നടക്കുന്ന ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി യോഗം ഇന്നലെ 10 മണിക്ക് പൂടകല്ല് താലൂക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, ജില്ലാ പ്രതിനിധിയായി ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ സയന എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍. ഡോ. സുകു സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷോ കുമാര്‍ നന്ദിയും പറഞ്ഞു.