പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ സംഘടിപ്പിക്കുന്ന ലൈഫ് സ്‌കില്‍സ് റിസര്‍ച്ചേഴ്സ് മീറ്റ് റിഫ്ളഷ്യ 2023 ഇന്ന് (മാര്‍ച്ച് 19) ആരംഭിക്കും. ജീവിത നിപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷകരും വിദഗ്ധരും സംബന്ധിക്കും. സരസ്വതി ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി 20ന് സമാപിക്കും.