പാലക്കുന്ന് : മംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ 2022ലെ എംക്കോം (ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് )
പരീക്ഷയില്‍ ബി. ഹരിത ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടി. യൂണിവേഴ്‌സിറ്റിയില്‍ 15ന് നടന്ന ചടങ്ങില്‍ ഡോ. ഗബ്രിയേല്‍ ഫെര്‍ണാണ്ട്സ് ഗോള്‍ഡ് മെഡലും ഹരിതയ്ക്ക് സമ്മാനിച്ചു. ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് പ്ലസ് 2 പൂര്‍ത്തിയാക്കിയത്. ഉദയമംഗലം കെ. ബാബുവിന്റെയും ബി. ഭരതിയുടെയും മകളാണ്.
സഹോദരി ഹര്‍ഷിത കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.