പാലക്കുന്ന് : പള്ളം തെക്കേക്കര രാജീവ് ഗാന്ധി യൂത്ത് ഫോറം നടത്തിയ ജില്ലാതല കബഡി ഫെസ്റ്റില്‍ അച്ചാംതുരുത്തി ഇന്ദിര യൂത്ത് കബഡി ടീം ചാമ്പ്യന്മാരായി. ഫ്രണ്ട്സ് ആറാട്ടുകടവിനാണ് രണ്ടാം സ്ഥാനം.
ഡിസിസി ജനറല്‍ സെക്രട്ടറി വി. ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ശ്രീധരന്‍ പള്ളം അധ്യക്ഷനായി. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശ പരിധിയിലെ കുട്ടികളെയും മംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എംകോം എച്ച്. ആര്‍.ഡി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ ബി. ഹരിതയേയും അനുമോദിച്ചു.
ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ കേവീസ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഭക്ത വത്സലന്‍ , ട്രഷറര്‍ പ്രഭാകരന്‍ തെക്കേക്കര, യുഡിഎഫ് ചെയര്‍മാന്‍ കെ.ബി.എം. ഷെരീഫ്, ജില്ലാ പഞ്ചായത്ത് അംഗം ഗീത കൃഷ്ണന്‍ , ബ്ലോക്ക് അംഗം പുഷ്പ ശ്രീധരന്‍, ബിന്ദു സുധന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, ടി. സി സുകുമാരന്‍, ബി.കൃഷ്ണന്‍, തിലകരാജന്‍ മാങ്ങാട്, കെ.വി ശ്രീധരന്‍, വാസു മാങ്ങാട്, ശ്രീജ പുരുഷോത്തമന്‍,കെ.വി. അപ്പു, അന്‍വര്‍ മാങ്ങാട്, ഉദയമംഗലം സുകുമാരന്‍,പി. വി. കൃഷ്ണന്‍, നിതിന്‍രാജ് മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ബി.പി. ഖാദര്‍, സുകുമാരി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
ഓരി എകെജി ക്ലബ് കബഡി താരം സിദ്ധാര്‍ഥിന്റെ ചികിത്സാ ഫണ്ടിലേക്കുള്ള ധനസഹായവും കൈമാറി.