രാജപുരം: യുവരശ്മി ഗ്രന്ഥാലയത്തിന്റേയും കാവേരിക്കുളം സംരക്ഷണ സമിതിയുടേയും സഹകരണത്തോടെ കാവേരിക്കുളം കരിങ്കല്‍ ഖനന നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സദസ് ചക്കിട്ടടുക്കത്ത് സംഘടിപ്പിച്ചു. ടി.കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. 7-ാം വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിക്ഷത്ത് ഫ്രൊഫസര്‍ ഗോപാലന്‍, വി.സി ബാലകൃഷ്ണന്‍ മാസ്റ്റര്‍ (കില), കൂക്കള്‍ ബാലകൃഷ്ണന്‍ (ഹൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍), രതീഷ് കാട്ടുമാടം (യൂത്ത് കോണ്‍ഗ്രസ്), മനു ലാല്‍ മേലത്ത് (ബി ജെ.പി ), ബി.കെ സുരേഷ് (ലൈബ്രറി കൗണ്‍സില്‍), ആശംസകള്‍ അറിയിച്ചു. കെ ബാലകൃഷ്ണന്‍ സ്വാഗതവും കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.
