പാലക്കുന്ന്: ആള്‍ ഇന്ത്യ ഗേറ്റ് പരീക്ഷയില്‍ ബയോടെക്നോളജി (ബിടി)വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ പാലക്കുന്ന് കരിപ്പോടി കണ്ണംംകുളത്തെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച കണ്ണംകുളം ശ്രീവത്സത്തില്‍ കെ.രഘുനാഥന്റെയും കെ.രജനിയുടെയും മകള്‍ കെ.ഐശ്വര്യയേയും മംഗ്ലൂര്‍ യൂണിവേഴ്സിറ്റി കോളേജില്‍ എംകോം പരീക്ഷയില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ഉദയമംഗലം കെ.ബാബുവിന്റെയും ബി.ഭരതിയുടെയും മകള്‍ ബി. ഹരിതയേയും ബിജെപി നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ശ്യാംകാശി എന്നിവരാണ് അനുമോദിച്ചത്.
കെ.ഐശ്വര്യയേയും ബി.ഹരിതയേയും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അനുമോദിക്കുന്നു