സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ ചൗട്ടറ ചാവടി, മിയാപ്പദവില്‍ മീഞ്ച സി.ഡി.എസ്സിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. വിവിധ മുപ്പത് കുടുംബശ്രീ സംഘങ്ങള്‍ക്കായി 2,05,00000 (രണ്ട് കോടി അഞ്ച് ലക്ഷം) രൂപ വിതരണം ചെയ്തു. മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍.ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് മാനേജര്‍ എന്‍.എം.മോഹനന്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് വായ്പാ വിതരണം നടത്തി. കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികള്‍ സംബന്ധിച്ച് വിവരിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം കെ.കമലാക്ഷി, മീഞ്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയരാമ ബാലാങ്ദെല്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി.രാധാകൃഷ്ണ, അശ്വിനി പജ്വാ, മീഞ്ച ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബാബു, മീഞ്ച ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ സരസ്വതി, കാസര്‍കോട് കെ.എസ്.ബി.സി.ഡി.സി വസന്തഷെട്ടി, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി റായ്, കുസുമ മോഹന്‍, ജനാര്‍ദ്ദന പൂജാരി, ബി.എം.ആശാലത എന്നിവര്‍ സംസാരിച്ചു. മീഞ്ച സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാലിനി ബി ഷെട്ടി സ്വാഗതവും മീഞ്ച ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സെക്രട്ടറി ഒ.വി.മണിക്കുട്ടന്‍ നന്ദിയും പറഞ്ഞു.