വനിത ശിശു വികസന വകുപ്പ്, ജില്ലാതല ഐ.സി.ഡി.സ് സെല്‍, കാസര്‍കോട് ഓഫീസിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായ പോഷന്‍ പക്വഡ പരിപാടിക്ക് തുടക്കം കുറിച്ചു. 2023 മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 3 വരെ ആണ് ഈ വര്‍ഷത്തെ പോഷന്‍ പക്വഡ ആഘോഷിക്കുന്നത്. മധൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസര്‍ സി.സുധ, കാസര്‍കോട് ശിശു വികസന പദ്ധതി ഓഫീസര്‍ കെ.ജയശ്രീ, സൂപ്പര്‍വൈസര്‍മാരായ കെ.എം.ദില്‍ന, കെ.ജിഷ, ജി.കാവ്യശ്രീ, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫീസിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കുമാര്‍, എന്‍.എന്‍.എം ജില്ല കോര്‍ഡിനേറ്റര്‍ വിപിന്‍ പവിത്രന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ.ശ്രുതി, ഒ.എ ടി.ജി.വിശാലാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ചെറുധാന്യങ്ങളുടെ എക്സിബിഷനും, വളര്‍ച്ച നിരീക്ഷണം, പോഷന്‍ ഡാന്‍സ്, പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. പോഷന്‍ പക്വഡ പരിപാടിക്ക് ചെറുധാന്യങ്ങളുടെ പ്രാധാന്യം, ന്യൂനപോഷണ തൂക്കക്കുറവ്, വളര്‍ച്ച ശോഷണം, വളര്‍ച്ച മുരടിപ്പ്, എന്നീ വിഷയങ്ങളില്‍ ആണ് ഈ വര്‍ഷം ഊന്നല്‍ കൊടുക്കുന്നത്. കൂടാതെ 2023 മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 3 വരെ ജില്ലയിലെ 1348 അങ്കണവാടികളിലും, 12 ഐ.സി.ഡി.എസ് പ്രൊജക്ടുകളിലും വിവിധ പോഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു