തദ്ദേശ സ്വയം ഭരണ വകുപ്പ് കാസര്‍കോട്, രാഷ്ട്രീയ ഗ്രാംസ്വരാജ് അഭിയാന്‍ കാസര്‍കോട്, പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ വില്ലേജ് തീമിനെ ആസ്പദമാക്കി ‘ മാറ്റിയെടുക്കാം മാതൃകയാക്കാം ‘ എന്ന പേരില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവബോധ പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ നടന്ന പരിപാടിയില്‍ ആശയമതില്‍, ഒപ്പ് മരം, സെല്‍ഫി കോര്‍ണര്‍, അവബോധ ക്ലാസ് തുടങ്ങിയ പരിപാടികള്‍ നടത്തി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എ.എല്‍.അനന്തപദ്മനാഭ അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ലിയാഖത്ത് അലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇക്ബാല്‍ കാക്കശേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ റിയാസ്, ശുചിത്വവും മാലിന്യവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്റ്റര്‍ ബി.എന്‍.സുരേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. ആര്‍.ജി.എസ്.എ കാസര്‍കോട് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ കെ.ശില്പ സ്വാഗതവും ആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പെര്‍ട്ട് ബി.ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ആര്‍.ജി.എസ.് എ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷൈബ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ വീണ രാജന്‍, ടി.ബൈജു, അശ്വതി, ആതിര മോനിഷ് മോഹന്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.