ജില്ലയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കി മാറ്റുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് ഉള്ള മോഡ്യൂള്‍ തയ്യാറായി. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാതലത്തിലുള്ള ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിന്റെയും ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത് റിസോഴ്‌സ് ഗ്രൂപ്പിന്റെയും പരിശീലനങ്ങള്‍ ഉടന്‍ ആരംഭിക്കും. മുപ്പതിനും 60 നും ഇടയില്‍ പ്രായമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇ-സാക്ഷരത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 50 വീടിന് ഒരു ക്ലാസ് എന്ന രീതിയില്‍ ജില്ലയിലെ ഓരോ വാര്‍ഡുകളിലും പത്തില്‍ കുറയാത്ത ക്ലാസുകള്‍ നടത്തും. ക്ലാസ്സെടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാരെ ഡിജി ബ്രിഗേഡ്് എന്ന പേരില്‍ അറിയപ്പെടും. പദ്ധതിയുടെ അംബാസിഡറായി പ്രമുഖ അഡ്വഞ്ചറസ്റ്റ് പി.എന്‍.സൗമ്യയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബ,ു അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ കെ.അശോക്, എ.വി.ബാബു, ഗ്രേസി തോമസ്, കെ.പുഷ്പലത, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി പി.ദാമോദരന്‍, കൈറ്റ് അധ്യാപകരായ കെ.മനോജ്, സി.എച്ച്.പ്രിയ, പ്രവീണ്‍കുമാര്‍, റായി ജോസഫ്, പി.എ.അനില്‍കുമാര്‍, എന്‍.കെ.ബാബു എന്നിവര്‍ പങ്കെടുത്തു.