രാജപുരം : ഈ ചന്ദ്രശേഖര്‍ എംഎല്‍എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ ലാബ് നവീകരണത്തിനായി ഡോക്ടര്‍ അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 50 ലക്ഷം രൂപ അനുവദിച്ചതായി എംഎല്‍എ ഓഫീസ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മൂന്നു സ്‌കൂളുകള്‍ക്കാണ് ലാബ് നവീകരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്.