നീലേശ്വരം: പദ്ധതി വിഹിതം വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ യു ഡി എഫ് നീലേശ്വരം നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിന് മുന്‍പില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സമരം ഡി സി സി പ്രസിഡന്റ് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ഷജീര്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ്സ് നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മടിയന്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രന്‍, സി എം പി നേതാവ് ഉമേഷന്‍, എറുവാട്ട് മോഹനന്‍, എം.വി ഭരതന്‍, കെ കുഞ്ഞികൃഷ്ണന്‍, ബാബു മൂത്തല, കെ.വി സുരേഷ് കുമാര്‍, ടി വി രാഘവന്‍, സി കെ രോഹിത്, സതീശ് കരിങ്ങാട്ട് കൗണ്‍സിലര്‍മാരായ കെ.വി ശശികുമാര്‍, എം ഭരതന്‍, വിനു നിലാവ്, പി ബിന്ദു, പി.കെ ലത എന്നിവര്‍ സംസാരിച്ചു.