വേലാശ്വരം : അജാനൂര്‍ ഗ്രാമപഞ്ചായത്ത് തല പഠനോത്സവവും വേലാശ്വരം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പഠനോത്സവവും മികവ് പ്രദര്‍ശനവും ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ്മുറിയുടെ ഉദ്ഘാടനവും പ്രൗഢമായ ചടങ്ങില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേഷ് പി.കെ മുഖ്യാതിഥിയായി പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണന്‍ മാസ്റ്റര്‍ ബേക്കല്‍ ബിപിസി ദിലീപ് കുമാര്‍ കെ.എം, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അജയന്‍ പി.വി, മദര്‍ പി ടി എ പ്രസിഡന്റ് സൗമ്യ പ്രകാശ്, രമേശന്‍ വി കെ വി ജയന്‍ പി.പി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സി പി വി വിനോദ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശശികുമാര്‍ കെ.വി നന്ദിയും പറഞ്ഞു.