CLOSE

കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നീണ്ട 40 വര്‍ഷത്തോളം കുട്ടികള്‍ക്കായി ഉച്ചഭക്ഷണമൊരുക്കിയ ഏലിയാമ്മ ചേച്ചിയ്ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി

Share

രാജപുരം: കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നീണ്ട 40 വര്‍ഷത്തോളം കുട്ടികള്‍ക്കായി ഉച്ചഭക്ഷണമൊരുക്കിയ ഏലിയാമ്മ ചേച്ചിയ്ക്ക് പി.റ്റി.എയും അധ്യാപകരും ചേര്‍ന്ന് സമുചിതമായ യാത്രയയപ്പ് നല്‍കി. പിടിഎ പ്രസിഡന്റ് ശശിധരന്‍ എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ജയശ്രീ, പ്രധാനധ്യാപിക ബിജി ജോസഫ്, എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള, പി ടി എ വൈസ് പ്രസിഡന്റ് ഉമ്മര്‍ സി.കെ, മദര്‍ പി ടി എ പ്രസിഡന്റ് അനിത കെ, അധ്യാപകരായ ബിനോയ് ഫിലിപ്പ്, മധുസൂദനന്‍ കെ, അനില്‍കുമാര്‍ കെ, ബിജു കുര്യാക്കോസ്, ഗീത എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ചേര്‍ന്ന് സ്വരൂപിച്ച ഉപഹാരം പി ടി എ പ്രസിഡന്റ് കൈമാറി. സീനിയര്‍ അസിസ്റ്റന്റ് കൊച്ചു റാണി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *