CLOSE

ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ വാര്‍ഷികം സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Share

ഉദുമ: പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ വാര്‍ഷികം സിനിമാതാരം പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.വി രഘുനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബേക്കല്‍ ഉപജില്ല ഓഫീസര്‍ പി.കെ സുരേശന്‍ വിശിഷ്ടാതിഥിയായി. ഉദ്ഘാടകനുളള ഉപഹാരവും ഈ അധ്യായനവര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ബേക്കല്‍ ഉപജില്ല ഓഫീസര്‍ക്കുമുളള ഉപഹാരം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരന്‍ സമര്‍പ്പിച്ചു.

മംഗളൂര്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് എംകോം (എച്ച് ആര്‍ ഡി) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ഥി ഉദയമംഗലത്തെ ബി. ഹരിത, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ ആദ്യ ആര്‍.കെ എന്നിവരെയും ചടങ്ങില്‍ വെച്ച് അനുമോദിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കുട്ടികള്‍ക്കുളള ഉപഹാരവും വിതരണം ചെയ്തു. എസ് ആര്‍ ജി കണ്‍വീനര്‍ ശൈബ്യ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പഞ്ചായത്തംഗങ്ങളായ ശകുന്തള ഭാസ്‌കരന്‍, ജലീല്‍ കാപ്പില്‍, സ്‌കൂള്‍ മാനേജര്‍ ശ്രീധരന്‍ കാവുങ്കാല്‍, വികസന സമിതി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ എച്ച്, ഒ എസ് എ ചെയര്‍മാന്‍ രമേശന്‍ കൊപ്പല്‍, ഉദുമ പടിഞ്ഞാര്‍ പ്രാദേശിക സമിതി പ്രസിഡന്റ് നാരയണന്‍ എം കെ, ഒദവത്തമ്പലം ചൂളിയാര്‍ ഭഗവതി ക്ഷേത്രം പ്രസിഡന്റ് നാരായണന്‍ സി എന്നിവര്‍ സംസാരിച്ചു. പ്രഥമധ്യാപിക രമണി കെ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സവിത കെ പി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *