നായന്മാര്‍മൂല: എസ്.എസ് എല്‍.സി പരീക്ഷക്കിടയില്‍ കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമയെ തിരിച്ചേല്‍പിച്ച് പത്ത് വയസ്സുകാരി മാതൃകയായി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ജസീലയാണ് സത്യസന്ധത കാട്ടി മാതൃകയായത്.
എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കൊണ്ടിരുന്ന ഫര്‍ഹയുടെ ഒന്നരപ്പവന്‍ ബ്രൈസ്ലെറ്റാണ് പരീക്ഷക്കിടയില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ നഷ്ടപ്പെട്ടത്. സ്‌കൂള്‍ മൈതാനിയില്‍ നിന്ന് സ്വര്‍ണം വീണ് കിട്ടിയ ഉടനെ ഫര്‍ഹ ക്ലാസ് അധ്യാപകനോടൊപ്പം ഓഫീസിലെത്തി സ്വര്‍ണാഭരണം പ്രധാനാധ്യാപകനെ ഏല്‍പിക്കുകയായിരുന്നു. പ്രധാനാധ്യാപകന്‍ ക്ലാസ് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയതറിഞ്ഞ് പിതാവിനോടൊപ്പം സ്‌കൂളിലെത്തി ഉടമയായ ഫര്‍ഹ സ്വര്‍ണാഭരണം ഏറ്റു വാങ്ങുകയായിരുന്നു. സ്‌കൂളിലെത്തിയ ഫര്‍ഹയുടെ പിതാവ് യൂസഫ് അബ്ദുല്‍ റഹ്‌മാന്‍ ജസീലയെ അഭിനന്ദിച്ചു.