കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യധാന്യ കിറ്റ് പിണറായി വിജയന്‍ സഞ്ചിലാക്കിയ വിതരണം ചെയ്തതിന് പ്രത്യുപകാരമായി സിപിഎമ്മിന് വോട്ട് ചെയ്ത കേരളത്തിലെ ജനസമൂഹം വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സ്ത്രീ ശക്തി സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് പങ്കെടുക്കുന്ന സ്ത്രീകളുടെ ജില്ലാ തല രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ല. കടക്കെണ്ണിയില്‍പ്പെട്ട് അത്യന്തം ആപല്‍ക്കരമായ ഘട്ടത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്ക് വേണ്ടിയും വിദ്യാര്‍ത്ഥികളും യുവസമൂഹവും കേരളം വിട്ട് പോവുകയാണ്. പാര്‍ലമെന്റ് പദവി ദുരുപയോഗം ചെയ്യുകയാണ് സോണിയാഗാന്ധിയും മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കയും. നെഹ്റുകുടുംബം രാജ്യത്തെ കൊള്ളയടിക്കുകയാണ്. എംപി സ്ഥാനം പോയിട്ടും ഫ്ളാറ്റുകള്‍ വിട്ടൊഴിയാന്‍ കുടുംബം തയ്യാറാകുന്നില്ല. നരേദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ബാങ്ക് കൊള്ളയടിച്ച് ആരും തന്നെ ഇന്ത്യ വിട്ട് പോയിട്ടില്ല. അതിവിദൂരമല്ലാത്ത ഭാവിയില്‍ ലോകത്തിന് മുന്നില്‍ ഭാരതം സൂപ്പര്‍ പദവിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷനായി. ജില്ലാ ജന.സെക്രട്ടറിമാരായ എ.വേലായുധന്‍, വിജയകുമാര്‍റൈ,ഖജാന്‍ജി മഹാബലറൈ, സംസ്ഥാന സമിതി അംഗം സവിത ടീച്ചര്‍, മഹിളാമോര്‍ച്ച ദേശീയ സമിതി അംഗം എം.എല്‍.അശ്വനി, ജില്ലാ പ്രസിഡന്റ് പുഷ്പാഗോപാലന്‍, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, ജന.സെക്രട്ടറി സുകുമാര്‍ കുദ്രേപാടി, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, ചന്ദ്രഹാസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.