നീലേശ്വരം : തദ്ദേശസ്വയംഭരണ വകുപ്പിലെ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന നീലേശ്വരം നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ പി.വി ദാമോദരന്‍, സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് പി പി ബേബി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി .
നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.
വിരമിക്കുന്ന വര്‍ക്കുള്ള സ്‌നേഹോപഹാരങ്ങള്‍ ചെയര്‍ പേഴ്‌സനും സെക്രട്ടറിയും ചേര്‍ന്ന് നല്‍കി.
സ്ഥിരം സമിതി അധ്യക്ഷരായ കെ പി രവീന്ദ്രന്‍ , വി ഗൗരി, ടി.പി ലത, കൗണ്‍സിലര്‍ ഇ. ഷജീര്‍ , നഗരസഭ എഞ്ചിനീയര്‍ വി.വി. ഉപേന്ദ്രന്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അജിത്ത്, സൂപ്രണ്ട് സി.കെ ശിവജി , വി.എന്‍. സുരേന്ദ്രന്‍ , സി. പ്രകാശ്, എന്നിവര്‍ സംസാരിച്ചു. ടിവി ദാമോദരന്‍ , പി വി ബേബി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പി.പി. സ്മിത നന്ദി പറഞ്ഞു.