CLOSE

തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ വെബ് സൈറ്റ് സിനിമാ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉദ്ഘാടനം ചെയ്തു

Share

കോട്ടിക്കുളം :മലബാറിലെ തെയ്യം കെട്ട് ഉത്സവങ്ങള്‍ മത സൗഹാര്‍ദ്ദത്തിന് വേദിയാകുന്നുവെന്നും, വളരെ ആകര്‍ഷണീയമായ കലാരൂപമാണ് തെയ്യമെന്നും പ്രശസ്ത സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്.നാരായണന്‍ അധ്യക്ഷനായി. സിനിമാ നിര്‍മ്മാതാവ് വിജയന്‍ പള്ളിക്കര മുഖ്യാതിഥി ആയി.

മഹോത്സവ കമ്മിറ്റി ഭാരവാഹികളായ ദാമോദരന്‍ കൊപ്പല്‍, കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കുഞ്ഞികണ്ണന്‍ മാസ്റ്റര്‍, പ്രേമ ശ്രീധരന്‍, കെ.വി.ശ്രീധരന്‍, ശ്രീധരന്‍ പള്ളം എന്നിവര്‍ സന്നിദ്ധരായിരുന്നു. മഹോത്സവ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും മഹോത്സവ കമ്മിറ്റി കണ്‍വീനര്‍ കുതിര്‍മ്മല്‍ സുധാകരന്‍ നന്ദിയും പറഞ്ഞു.
സുധീപ് പാലക്കുന്നാണ് സൈറ്റ് ആലേഖനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *