പള്ളിക്കര : പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരില്‍ നല്‍കിവരുന്ന രണ്ടാമത് പുരസ്‌ക്കാരം പ്രമുഖ കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ – കാരുണ്യ പ്രവര്‍ത്തകനുമായ കെ.മൊയ്തീന്‍ കുട്ടി ഹാജി നല്‍കുമെന്ന് തച്ചങ്ങാട് ബാലകൃഷ്ണന്‍ ചരമവാര്‍ഷിക സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് കണ്‍വീനര്‍ ചന്ദ്രന്‍ തച്ചങ്ങാട്, മണ്ഡലം പ്രസിഡണ്ട് എം.പി.എം ഷാഫി എന്നിവര്‍ അറിയിച്ചു. 10,000/ രൂപയും ശില്‍പ്പവുമാണ് പുരസ്‌ക്കാരം
ഏപ്രില്‍ 3 ന് 4 മണിക്ക് തച്ചങ്ങാട് ബാലകൃഷ്ണന്റെ 7-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ടൗണില്‍ നടക്കുന്ന അനുസ്മരണ പരിപാടിയും രാഷ്ട്രീയ പ്രതിരോധ സദസും നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി ജന.സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പുരസ്‌ക്കാരം വിതരണം ചെയ്യും. ഡി സി സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തും. സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിക്കും.
ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോട് കൂടിയാണ് ചരമവാര്‍ഷിക ദിനം ആചരിക്കുന്നത്. ഏപ്രില്‍ 9ന് വിഷു – റംസാന്‍ – ഈസ്റ്റര്‍ കിറ്റ് വിതരണം ചെയ്യും. മെയ് 7 സൗജന്യ നേത്രപരിശോധന ക്യാമ്പും നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.