സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, കാസര്‍കോട് ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശാസ്ത്ര ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ മണ്ഡല അടിസ്ഥാനത്തില്‍ മത്സരിച്ചാണ് ജില്ലാ തല മത്സരത്തിലേക്ക് അര്‍ഹരായത്. ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മടിക്കൈയിലെ വിദ്യാര്‍ത്ഥികളായ എ.അഭിനവ് കൃഷ്ണ, കെ.വരുണ്‍ എന്നിവരാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുണ്ടംകുഴിയിലെ വിദ്യാര്‍ത്ഥികളായ പി.വി.വൈശാഖ്, ഡി.ഋതുനന്ദ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന് 10000 രൂപയും രണ്ടാം സ്ഥാനത്തിന് 5000 രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് കൈമാറി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, കിഷോര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.