കാസര്‍കോട് വികസന പാക്കേജില്‍ നിന്നും ആരിക്കാടി ജനറല്‍ ജി.ബി.എല്‍.പി സ്‌കൂളിന് തൊണ്ണൂറ് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം എ.കെ.എം.അഷ്‌റഫ് എം.എല്‍.എ നിര്‍വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, ജില്ലാപഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, പൈവളികെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇസറ്റ് എ കയ്യാര്‍, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ രവികുമാര്‍, ജി.ബി.എല്‍.പി സ്‌ക്കൂള്‍ ഗള്‍ഫ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, കെ.കെ.അബ്ദുല്ല കുഞ്ഞി, സയ്യിദ് യഹ്യ തങ്ങള്‍, അബ്ബാസ് മടിക്കേരി, കെ.അബൂബക്കര്‍, പി.എ ഇബ്രാഹിം, അബ്ബാസ് ഹാജി ചെറിയകുന്നില്‍, യൂസഫ് ടിപ്പു നഗര്‍, ബഷീര്‍ ബന്നങ്കുളം, ശകീല്‍ മൊഗ്രാല്‍, അദ്ധ്യാപകരായ കൃഷ്ണ കുമാര്‍, ഡോ.ജലാല്‍ ഹഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ ബി.എ.റഹ്മാന്‍ ആരിക്കാടി സ്വാഗതവും, ഹെഡ്മിസ്ട്രസ് സാവിത്രി നന്ദിയും പറഞ്ഞു.