വെള്ളിക്കോത്ത് : മഹാകവി പി സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന ‘കുതിപ്പ്’ എന്ന അവധിക്കാല കോച്ചിങ് ക്യാമ്പില്‍ കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് ‘പുഷ് അപ്പ്’, ആരോഗ്യ കരമായ ഭക്ഷണ സംബന്ധമായി സ്‌പോര്‍ട്‌സ് ന്യൂട്രിഷന്‍ ക്ലാസുകള്‍എന്നിവ സംഘടിപ്പിച്ചു.
ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു. പൂടംകല്ല് ഡയറ്റീഷന്‍ മൃദുല അരവിന്ദ് ഹെല്‍ത്തി ഫുഡ് സംബന്ധമായി ക്ലാസ്സ് എടുത്തു. അജാനൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എസ്.എം.സി ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റ് എസ് ഗോവിന്ദരാജ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുജിത്ത് വെള്ളിക്കോത്ത്, മധു കൊളവയല്‍, പ്രവീണ ടീച്ചര്‍, രാമകൃഷ്ണന്‍ കിഴക്കേ വെള്ളിക്കോത്ത്, കൊച്ചിങ്ങിനു നേതൃത്വം നല്‍കുന്ന പ്രഭാകരന്‍ മേലാങ്കോട്ട്, കെ. ജയന്‍, പി സുഭാഷ്, രേണുക, രോഷ്‌നി തുടങ്ങിയവര്‍ സംസാരിച്ചു. കെ.സജിത്ത് കുമാര്‍ സ്വാഗതവും, വേണുഗോപാല്‍ നന്ദിയും പറഞ്ഞു.