പാലക്കുന്ന് : രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യ പഴക്കമുള്ള പാലക്കുന്ന് കഴക പരിധിയിലെ ഉദുമ കിഴക്കേവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ പുനഃപ്രതിഷ്ഠ 22നും, കളിയാട്ടം 28, 29 തീയതികളിലും നടക്കും. പുതുതായി നിര്‍മിച്ച കൊട്ടിലിനകത്ത് 22ന് വയനാട്ടുകുലവന്റെയും, കാലിച്ചാന്‍ തെയ്യത്തിന്റെയും മറ്റ് പരിവാര ധര്‍മ ദൈവങ്ങളുടെയും പുനഃപ്രതിഷ്ഠ രാവിലെ 6.8മുതല്‍ 7.44 വരെ നടക്കും. 9.30ന് പുതിയൊടുക്കല്‍ (പുത്തരി) അടിയന്തിരത്തിന് കുല കൊത്തും. ഉച്ചയ്ക്ക് അന്നദാനം.
28ന് സന്ധ്യാ ദീപത്തിന് ശേഷം പുത്തരി കൊടുക്കല്‍ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെയും മറ്റ് ഉപദേവതകളുടെയും തിടങ്ങള്‍. 29ന് രാവിലെ 3 ന് പൊട്ടന്‍ തെയ്യത്തിന്റെയും 5ന് കുറത്തിയമ്മയുടെയും പുറപ്പാടുകള്‍. തുടര്‍ന്ന് 10ന് വിഷ്ണുമൂര്‍ത്തിയുടെയും 11ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും 12.30ന് കാലിച്ചാന്‍ ദൈവത്തിന്റെയും പുറപ്പാടുകള്‍. ഉച്ചയ്ക്ക് അന്നദാനത്തിന് ശേഷം വിളക്കിലരിയോടെ സമാപിക്കും.