കാസര്‍കോട് ഗവ.കോളേജില്‍ ഫിസിക്സ്, ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. അഭിമുഖം മെയ് 29ന് രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസില്‍. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം എത്തണം. ഫോണ്‍ 04994 256027.
അധ്യാപക അഭിമുഖം മെയ് 29ന്
ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പട്ളയിലെ താത്ക്കാലിക ഒഴിവുകളായ എച്ച്.എസ്.എസ്.ടി കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം (ജൂനിയര്‍), ബോട്ടണി (ജൂനിയര്‍) എന്നിവയിലേക്കുള്ള അധ്യാപക അഭിമുഖം മെയ് 29ന് തിങ്കളാഴ്ച്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഫോണ്‍ 9496749555.