നായന്മാര്‍മൂല: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച സി.യു.പി. അടിപ്പാതക്ക് പകരം മേല്‍പാലം ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹം രണ്ട് മാസം പിന്നിട്ടു. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ സമരം ഉല്‍ഘാടനം ചെയ്തു. ജന.കണ്‍വീനര്‍ ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. നഗര സഭാംഗം മമ്മു ചാല, ബഷീര്‍ കടവത്ത്, എന്‍.എം. ഇബ്രാഹിം, ബദ്‌റുല്‍ മുനീര്‍, കെ.എച്ച് കുഞ്ഞാലി, എന്‍.എ. മഹ്‌മൂദ്, എ.എല്‍ അസ്ലം, എം.എ.മജീദ്, ടി.എ ശഫീഖ്, ഹമീദ് ചാലക്കുന്ന് പ്രസംഗിച്ചു.