CLOSE

ഇ.നാരായണന്‍ അനുസ്മരണം സംഘടിപ്പിച്ചു

Share

പുറത്തേകൈ കമലാ നെഹ്റു വായനശാലയുടെ പ്രസിഡണ്ട് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അന്തരിച്ച ഇ.നാരായണന്റെ അനുസ്മരണയോഗം ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ: പി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കമലാ നെഹ്റു വായനശാലയില്‍ നടന്ന ചടങ്ങില്‍ മേഖലാ സമിതി കണ്‍വീനര്‍ ടി. വി.സജീവന്‍, കെ.എം.ശ്രീധരന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ഭരതന്‍, കെ.കെ. കൃഷ്ണന്‍, എ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സതീശന്‍ സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *