കാസര്‍കോട്: പിണറായി വിജയന്റേത് കര്‍ഷകന്റെ രക്തമൂറ്റുന്ന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ആരോപിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കാഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷംകേരളത്തിലെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. നെല്‍കര്‍ഷകരുടെ സംഭരണതുക നല്‍കാതെ മാസങ്ങളായി. റബ്ബറിന് 250 രൂപ തറവില നല്‍കുമെന്ന് പറഞ്ഞവര്‍ ഇന്ന് കര്‍ഷകരെ പരിഹസിക്കുകയാണ്. നാളികേര കര്‍ഷകര്‍ വിലത്തകര്‍ച്ചയുടെ ഭാഗമായി ആത്മഹത്യയുടെ വക്കിലാണ്. സമസ്ത മേഖലയിലും പരാജയമായ ഇടത് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ ചക്കൂത്ത്, ബിജെപിജില്ലാ ജന.സെക്രട്ടറി വിജയകുമാര്‍ റൈ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിമാരായ എന്‍.മധു, മനുലാല്‍ മേലത്ത്, സെല്‍ കോര്‍ഡിനേറ്റര്‍ എന്‍.ബാബുരാജ്, സംസ്ഥാന കമ്മറ്റിയംഗം സവിത ടീച്ചര്‍, കൗണ്‍സില്‍ അംഗം ശിവകൃഷ്ണഭട്ട്, ബിജെപി കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പഗോപാല്‍, ബിജെപി മണ്ഡലം ജന.സെക്രട്ടറിമാരായ വസന്ത മയ്യ, അനില്‍കുമാര്‍, ജയകുമാര്‍, സുകുമാരന്‍ കുതിരപ്പാടി, നാഗേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം ജയപ്രകാശ് നായ്ക് എന്നിവര്‍ സംബന്ധിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജന.സെക്രട്ടറിമാരായ കെ.ചന്തു മാസ്റ്റര്‍ സ്വാഗതവും ഒ.ജയറാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.