പാലക്കുന്ന് : പ്രതിമാസ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചു കിട്ടണമെന്ന കപ്പലോട്ടക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന്റെ ഭാഗമായി വിരമിച്ച ജീവനക്കാര്‍ കുടുംബ സമേതം തലസ്ഥാനത്തെത്തി. കോട്ടിക്കുളം (കാസര്‍കോട് ജില്ല) മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 60 പേരടങ്ങിയ സംഘമാണ് വന്ദേഭാരത് ട്രെയിനില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ആ ട്രെയിനില്‍ തന്നെ യാത്രികനായിരുന്ന തദ്ദേശ വകുപ്പ് മന്ത്രി എം. ബി. രാജേഷിനാണ് പരാതിയുടെ കോപ്പി ആദ്യം നല്‍കിയത്. അത് തീര്‍ത്തും യാദൃശ്ചികമായിരുന്നു വെന്ന് സംഘാഗ ങ്ങള്‍ പറഞ്ഞു. സി. എച്ച്. കുഞ്ഞമ്പു എം.എല്‍. എ. യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാനായിരുന്നു മുന്‍ ധാരണയെങ്കിലും രണ്ടു പേരും സ്ഥലത്തില്ലെന്ന് നേരത്തേ വിവരം കിട്ടിയിരുന്നു. എങ്കിലും നിയമസഭ മന്ദിരത്തില്‍ മുഖ്യമന്ത്രിക്കുള്ള നിവേദനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഏര്‍പ്പാടുണ്ടായി.
ബാപ്പ, മര്‍ച്ചന്റ് നേവി ജീവനക്കാരനായിരുന്നുവെന്ന ബലത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍ക്ക് നിവേദനം നല്‍കി. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിലെ സാങ്കേതിക വശങ്ങളെപറ്റി അദ്ദേഹം സംഘത്തിന് വ്യക്തമായ വിവരം നല്‍കി.നിവേദക സംഘത്തിലെ അംഗങ്ങള്‍ക്ക് പേഴ്‌സും ഡയറിയും നല്‍കിയാണ് അദ്ദേഹം യാത്രയയച്ചത്. നിയമസഭ മന്ദിരത്തിലെ സന്ദര്‍ശക ഗാലറിയില്‍

ഒരു മണിക്കൂറിലേറെ സമയം ചെലഴിക്കാന്‍ അവസരം ലഭിച്ചുവെന്നും തലസ്ഥാനത്തേക്കുള്ള യാത്ര വേറിട്ട അനുഭവമായിരുന്നുവെന്നും ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.