പാലക്കുന്ന്: കച്ചവട സ്ഥാപനങ്ങള്‍ കയറിയുള്ള ആക്രമണങ്ങള്‍ക്ക് അക്രമകാരികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കുന്ന് തിരുവക്കോളിയില്‍ സാധനങ്ങള്‍ പണം നല്‍കാതെ ആവശ്യപ്പെട്ട് വ്യാപാരിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണം. പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.