കാഞ്ഞങ്ങാട്: പോക്‌സോ കേസ് പ്രതിയും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്ത അധികൃതരുടെ തീരുമാനത്തിനെതിരെയും ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടും കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ പ്രതിഷേധ യോഗത്തിന്റെ ഉദ്ഘാടനം നടത്തി. ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് എന്‍. ഗോപി, പി. നാരായണന്‍, കെ. വിശ്വനാഥന്‍, മാടിക്കാല്‍ നാരായണന്‍, കെ. രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.