പാലക്കുന്ന്: അധ്യയന വര്‍ഷത്തെ വരവേറ്റ് കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷനായി. വാര്‍ഡ് അംഗം കസ്തൂരി ബാലന്‍, പ്രഥമാധ്യാപിക പി. ആശ, രഞ്ജിത്ത്, എസ്.ആര്‍.ജി.കണ്‍വീനര്‍ സലീം,
മാനേജര്‍ ശശി കട്ടയില്‍, സി.കെ.ശശി ആറാട്ടുകടവ്, കെ.വി. സുരേഷ്, എം.പി.ടി.എ.പ്രസിഡന്റ്
എം.വി.ശ്രീകല, രാധിക ശശിധരന്‍, സഞ്ജിത്ത്, രാഗേഷ്, ചന്ദ്രന്‍ കടമ്പഞ്ചാല്‍, സീനിയര്‍ അസിസ്റ്റന്റ് രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബാഗ് അടക്കം വിവിധ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നാലാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്റ്റേജ് കര്‍ട്ടന്‍ സ്‌പോണ്‍സര്‍ ചെയ്തു.