അടിയന്തിര സഹായമെത്തിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
കോടോം ബേളൂര്‍ പഞ്ചായത്തിലെ ഇരിയ സ്വദേശിനി അലീമയ്ക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ പറയാനുണ്ടായിരുന്നത് ദാരിദ്ര്യത്തിന്റെയും ജീവിത ദുരിതങ്ങളുടെയും സങ്കടക്കഥകളായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട വയസ്സുള്ള മകളെയും കാഴ്ച ശക്തി നഷ്ടപ്പെട്ട ഭര്‍ത്താവിനെയും കൂട്ടിയാണ് അലീമ വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയത്. മൂന്ന് പെണ്‍മക്കളുള്ള അലീമയ്ക്ക് മറ്റ് ജോലികളൊന്നുമില്ല. മൂത്ത മകള്‍ വിവാഹിതയായി. രണ്ടാമത്തെ മകള്‍ മാനസിക വെല്ലുവിളി നേരിടുകയാണ്. ഇളയ മകള്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തികമില്ലാത്തതിനാല്‍ തുടര്‍പഠനം മുടങ്ങിയിരിക്കുകയാണ്. അലീമയുടെ ജീവിത പ്രാരാബ്ധങ്ങള്‍ ചോദിച്ചറിഞ്ഞ തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദാംശങ്ങള്‍ ആരാഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജയും എത്തി. അലീമയുടെ കുടുംബത്തെ അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കുടുംബത്തിന് അടിയന്തിരമായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും വൈദ്യ സഹായവും ലഭ്യമാക്കും. നിലവില്‍ റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള കുടുംബത്തെ അന്ത്യോദയ അന്ന യോജന വിഭാഗത്തിലേക്ക് മാറ്റാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.