നീലേശ്വരം: തുളുനാട് മാസികയുടെ അതിയാമ്പൂര്‍ കുഞ്ഞിക്കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ അനില്‍ പുളിക്കാല്‍, കാരവല്‍ റിപ്പോര്‍ട്ടര്‍ കണ്ണാലയം നാരായണന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ നായര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുല്ലൂര്‍ സ്വദേശിയായ അനില്‍ പുളിക്കാല്‍ 2007 മുതല്‍ മാതൃഭൂമി ദിനപത്രത്തിന്റെ പെരിയ ലേഖകനാണ്. കാഞ്ഞങ്ങാട്ടെ സിറ്റി ന്യൂസില്‍ 8 വര്‍ഷത്തോളം ന്യൂസ് എഡിറ്ററും ആയിരുന്നു. ടെലകോം ജീവനക്കാരന്‍ പരേതനായ കെ.വി.കണ്ണന്റെയും റിട്ട. പ്രധാനധ്യാപിക എസ്.കെ.നാരായണി ടീച്ചറുടെയും മകനാണ്. ഭാര്യ: പി.എന്‍.കവിത പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ജീവനക്കാരിയാണ്. മകന്‍: പ്രിയദര്‍ശന്‍.
ജന്മദേശത്തിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ കണ്ണാലയം നാരായണന്‍ പെരിയ ആയമ്പാറ സ്വദേശിയാണ്. കാസര്‍കോട്ടെ കാരവല്‍ ദിനപത്രത്തില്‍ കഴിഞ്ഞ 27 വര്‍ഷമായി സബ് എഡിറ്റര്‍ ആണ്. കൃഷി, നാടകം, മറ്റു കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും സജീവ സാന്നിധ്യം. 127 പയര്‍ ഇനങ്ങള്‍ സംരക്ഷിക്കുന്ന ഇദ്ദേഹത്തിന് മിസ്റ്റര്‍ ബീന്‍ ഓഫ് കേരള എന്നും വിശേഷണമുണ്ട്. നോവല്‍ നോവലൈറ്റ് എന്നിവ എഴുതിയിട്ടുണ്ട്. നേരത്തെ പുരോഗമന കലാസാഹിത്യ സംഘം അവിഭക്ത ഉദുമ ഏരിയാ സെക്രട്ടറിയായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സന്നദ്ധ – ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്. ഭാര്യ: പി.ശ്രീജ. മക്കള്‍: പി.ഹരി ശാന്ത്, പി.ജയശാന്ത്. കാഞ്ഞങ്ങാട്ട് നടക്കുന്ന തുളുനാട് വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. തീയതി പിന്നീട് അറിയിക്കും.