പള്ളിക്കര : ജി.എം.യു.പി സ്‌ക്കൂള്‍ പള്ളിക്കരയില്‍ സപ്പോര്‍ട്ട് പ്രീ – സ്‌കൂള്‍ പ്രവര്‍ത്തന ഉദ്ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പി.അബ്ബാസ്, ചോണായി മുഹമ്മദ് കുഞ്ഞി, സുകുമാരന്‍ പൂച്ചക്കാട്, ടി.സി. സുരേഷ്, ഹാരീസ് തൊട്ടി, അബ്ദുള്‍ മജീദ്, രാജേന്ദ്രപ്രസാദ്, ഫാത്തിമ റഹീം, രഞ്ജിത്ത് കെ.പി, ദിലീപ് കുമാര്‍ കെ.എം. എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് രോഹിണി വടക്കേരത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രജനി എ.വി.നന്ദിയും പറഞ്ഞു. പ്രീ – പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാഗത സംഗീത ശില്പം ശ്രദ്ധേയമായി