എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെയ് 16 മുതല്‍ നടത്തുന്ന ഊര്‍ജിത ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി തായന്നൂര്‍ 14,15 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ഗൃഹസന്ദര്‍ശനം, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എണ്ണപ്പാറ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഫാത്തിമ, വാര്‍ഡ് മെമ്പര്‍ മാരായ ബാലകൃഷ്ണന്‍, രാജീവന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജിഷ പി.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കാളികളായി. ക്യാമ്പയിന്റെ ഭാഗമായി വാര്‍ഡിലെ 175ല്‍ പരം വീടുകള്‍ സന്ദര്‍ശിച്ചു.