കാഞ്ഞങ്ങാട്: അജാനൂര്‍ ഗവണ്‍മെന്റ് മാപ്പിള എല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നുള്ള ഘോഷയാത്രയോടെയായിരുന്നു തുടക്കം. അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ കുഞ്ഞു മൊയ്തീന്‍ അധ്യക്ഷനായി.
അജാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ വക നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഗ്, കുട വിതരണം പ്രസിഡണ്ട് സമീര്‍ ഡിസൈന്‍സ് നിര്‍വഹിച്ചു. യൂണിഫോം വിതരണം പിടിഎ പ്രസിഡന്റ് ഷബീര്‍ ഹസ്സനും പുസ്തക വിതരണം എസ് എം സി കണ്‍വീനര്‍ മുസ്തഫ കൊളവയലും പൂര്‍വ്വ വിദ്യാര്‍ത്ഥി കമ്മിറ്റി പ്രസിഡണ്ട് സി എച്ച് സുലൈമാനും ചേര്‍ന്ന് നിര്‍വഹിച്ചു. അധ്യാപകരുടെ വക കുട്ടികള്‍ക്കായി പഠനോപകരണങ്ങളും നല്‍കി. സ്‌കൂള്‍ എച്ച് എം ബിന്ദു കെ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആശ ടീച്ചര്‍ നന്ദിയും പറഞ്ഞു. സി ഇബ്രാഹിം ഹാജി, പി എം ഫാറൂഖ്, ഖാലിദ് അറബിക്കാടത്ത്, പി.വി സൈദു ഹാജി ഹാജി, റസാക്ക് കൊളവയല്‍, ഷംസീര്‍ അതിഞ്ഞാല്‍, മദര്‍ പിടിഎ പ്രസിഡണ്ട് നജ്മ, മറിയകുഞ്ഞി കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു