അഭയഹസ്തം ചാരിറ്റബിള്‍ ട്രസ്റ്റ് അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപരിപഠന സാധ്യതകളെ കുറിച്ച് ഏകദിന കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല എഡ്യൂവിഷന്‍ 2023 സംഘടിപ്പിച്ചു. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ നടന്ന ശില്‍പ്പശാല കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷാ വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ കെ.പി.ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ.സി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ദനും അക്കാദമിക് പണ്ഡിതനുമായ ഡോ. ടി.പി സേതുമാധവന്‍ ക്ലാസെടുത്തു. അഭയഹസ്തം ചെയര്‍മാന്‍ പി.വി ശൈലേഷ് ബാബു സ്വാഗതവും അക്കാദമിക് കൗണ്‍സില്‍ ജോയിന്റ് കണ്‍വീനര്‍ നിതിന്‍ നാരായണന്‍ നന്ദിയും പറഞ്ഞു.