കാഞ്ഞങ്ങാട്: കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ എ ഐ ടി യു സി കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് എം.എന്‍ സ്മാരക മന്ദിരത്തില്‍ വച്ച് നടന്നു എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി. സഞ്ജീവന്‍ അധ്യക്ഷത വഹിച്ചു. സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി എ. ദാമോദരന്‍, പി. രാമകൃഷ്ണന്‍, കെ. ഷാര്‍ങ്ങാധരന്‍ എന്നിവര്‍ സംസാരിച്ചു.
സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക, തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീംകോടതിവിധി നടപ്പിലാക്കുക, അനധികൃത ഏജന്‍സികളെ നിയമ മൂലം നിരോധിക്കുക, ഇ. എസ്.ഐ ആനുകൂല്യങ്ങള്‍ പുസംഘടിപ്പിക്കുക, ഏജന്‍സി ലൈസന്‍സും തൊഴില്‍ നിയമങ്ങളും ഒരു കുടക്കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജൂണ്‍ 19ന് കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.