വെള്ളിക്കോത്ത് :പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് വിദ്യാലയത്തിലേക്ക് പൂച്ചട്ടികള്‍ നല്കി കൊണ്ട് ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികള്‍ മാതൃക കാട്ടി. വിദ്യാലയ മുറ്റം ഹരിതാഭമാക്കുക, മനോഹരമാക്കുക എന്നീ ഉദ്ദേശലക്ഷ്യത്തോടെ പതിനഞ്ചോളം പൂച്ചട്ടികള്‍ നല്കി കൊണ്ടാണ് വെള്ളിക്കോത്ത് മഹാകവി . പി.സ്മാരക ഗവ.വൊക്കേഷണല്‍ കുട്ടികള്‍ സേവന മനോഭാവവുമായി മുന്നോട്ട് വന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ പൂച്ചട്ടികള്‍ ഏറ്റുവാങ്ങിക്കൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു.പ്രധാനധ്യാപിക സരള ചെമ്മഞ്ചേരി ,പി.ടി.എ പ്രസിഡന്റ് ഗോവിന്ദ രാജ് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.ജെ.ആര്‍.സി.കൗണ്‍സിലര്‍ പ്രിയ എം.കെ പരിപാടിക്ക് നേതൃത്വം നല്കി. സീനിയര്‍ അധ്യാപിക. സബിത, റിട്ട. അധ്യാപിക ലളിതാഞ്ജലി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി ഗീത, അധ്യാപകര്‍, ഓഫീസ് സ്റ്റാഫ് അംഗം .രവി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.