കൊടക്കാട് : ആനിക്കാടി വിജ്ഞാന ദായിനി വായനശാല & ഗ്രന്ഥാലയത്തില്‍ പരിസ്ഥിതി ദിനാചരണം നടന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. വരുന്ന തലമുറയില്‍ നിന്ന് കടം വാങ്ങിയ ഭൂമിയെ കൂടുതല്‍ ഹരിതാഭയോടെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്കായിരിക്കണം പരിസ്ഥിതി ദിനത്തില്‍ നാം തുടക്കം കുറിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും മറ്റുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ പുനരുപയോഗിച്ചും ബദല്‍ ഉല്പന്നങ്ങളാക്കി മാറ്റിയും മാത്രമേ പ്ലാസ്റ്റിക് മലിനീകരണം കുറച്ചു കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്ന് കൊടക്കാട് നാരായണന്‍ വ്യക്തമാക്കി.
എം.പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി. അരുണ്‍ , സി. രത്‌നാകരന്‍, കെ. പവിത്രന്‍ , ലൈബ്രേറിയന്‍ സീത ലക്ഷ്മി സംസാരിച്ചു.