രാജപുരം: പനത്തടി പഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ലതാ അരവിന്ദന്‍, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൗഡ മറ്റ് ഭരണ സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ എം സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.