പാറപ്പള്ളി: ശുദ്ധവായു , വിഷ രഹിത ഭക്ഷണം എന്ന സന്ദേശമുയര്‍ത്തി വേപ്പിന്റെയും മുരിങ്ങയുടെയും തൈകള്‍ നട്ട് പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോടോം. ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് തുടക്കം കുറിച്ചു.ഗുരുപുരം അംഗന്‍വാടി പരിസരത്ത് തൈകള്‍ നട്ട് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ ശ്രീ.പി.ദാമോദരന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. അംഗന്‍വാടി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ വാര്‍ഡ് കണ്‍വീനര്‍ ശ്രീ.പി.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പി.എം.രാമചന്ദ്രന്‍, അഗിത, ഗോപകുമാരി എന്നിവര്‍ സംസാരിച്ചു. അയല്‍ സഭ കണ്‍വീനര്‍ ശ്രീ.ബി മുരളി സ്വാഗതവും എ.ഡി എസ്സ്.സെക്രട്ടറി ശ്രീമതി. ടി. കെ. കലാരഞ്ജിനി നന്ദിയും പറഞ്ഞു.