കാഞ്ഞങ്ങാട്: പ്രശ്‌ന വിധിപ്രകാരം പുതുക്കിപ്പണിത കിഴക്കുംകര കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 2023 ജൂണ്‍ 23 മുതല്‍ 28 വരെ വിവിധ താന്ത്രിക, ആധ്യാത്മിക, കലാപരിപാടികളോടുകൂടി നടത്തപ്പെടും. ഉത്സവ ആഘോഷങ്ങളുടെ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്ഷണപതികയുടെ പ്രകാശന കര്‍മ്മം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ സുരേഷ് അന്തിത്തിരിയന് നല്‍കിക്കൊണ്ട് ക്ഷണ പത്രിയുടെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേത്രം വല്യച്ഛന്‍ കുമാരന്‍ കോമരം, ആചാര സ്ഥാനികന്മാര്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഒ. ചന്തു കുട്ടി, ബ്രോഷര്‍ കമ്മിറ്റി കണ്‍വീനര്‍ ജഗദീശന്‍ കെ. ആര്‍, ചെയര്‍മാന്‍ സതീശന്‍ നെല്ലിക്കാട്ട്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ രത്‌നാകരന്‍ മുച്ചിലോട്ട്, കേന്ദ്ര ഭരണസമിതി വൈസ് പ്രസിഡണ്ട് വി. കമ്മാരന്‍, ട്രഷറര്‍ കുഞ്ഞിരാമന്‍ പുതിയ വളപ്പ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.