ബേക്കല്‍ : മധ്യവേനലവധി നഷ്ടപ്പെടുത്തുവാനും കൂടുതല്‍ ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കാനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) ബേക്കല്‍ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനവും, സദസും നടത്തി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ വികലമായ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി ബിന്ദു രമേശ് അധ്യക്ഷത വഹിച്ചു. പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മാധവ ബേക്കല്‍, കെ.പി.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി എം.കെ.പ്രിയ, പുഷ്പ കെ.എന്‍, കൃഷ്ണാനന്ദന്‍, രാജേഷ് കൂട്ടക്കനി, നിഷിത കെ.വി, എന്നിവര്‍ സംസാരിച്ചു.