CLOSE

നാളികേര സംഭരണം ഫലപ്രദമാക്കണം: അഖിലേന്ത്യ കിസാന്‍ സഭ

Share

രാജപുരം നാളികേര വിലയിടിവിന് തടയുന്നതിന് ഭാഗമായി 34 രൂപ തറവില നിശ്ചയിച്ചു കേരഫെഡ് മുഖേന സംഭരണ നടപടി ആരംഭിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത സാഹചര്യമാണുള്ളത്. സംഭരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിബന്ധനകള്‍ കര്‍ഷകദ്രോഹകരമാണ്. ആകെ ഉല്പാദിക്കുന്ന നാളികേരത്തിന്റെ 5% മാത്രമേ സംഭരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് കഴിയുന്നുള്ളൂ. ബാക്കി വരുന്ന 95% നാളികേരവും നാമമാത്ര വിലയ്ക്ക് വില്ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. സംഭരണവുമായി ബന്ധപ്പെട്ടു കേരഫെഡ് കൊണ്ടുവന്ന നിബന്ധനകള്‍ ഒഴിവാക്കേണ്ടതാണ്.

കര്‍ഷകര്‍ ഉല്‍്പാദിപ്പിക്കുന്ന മുഴുവന്‍ തേങ്ങയും 34 രൂപയ്ക്ക് അവധി ദിവസമൊഴികെ എല്ലാ ദിവസവും സംഭരിച്ച് കാലതാമസം കൂടാതെ തുക കര്‍ഷകന് ലഭ്യമാക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ പനത്തടി മേഖല കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിണ്ടന്റ് ബങ്കളം കുഞ്ഞികൃഷ്ണന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സെക്രട്ടറി എം.വി കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ സ്വാഗതവും കമ്മിറ്റി അംഗങ്ങളായ ടി.കെ നാരായണന്‍, പി.റ്റി തോമസ്, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *