CLOSE

ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചു

Share

കാഞ്ഞങ്ങാട്: കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ സ്ലീപ്പര്‍കോച്ചുകള്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം
ശക്തമാക്കി ഡി.വൈ.എഫ്.ഐ..കാഞ്ഞങ്ങാട് മുതല്‍ കാസര്‍ഗോഡ് വരെ കോയമ്പത്തൂര്‍ -മംഗ്ലൂര്‍ ഇന്റര്‍സിറ്റി
എക്‌സ്പ്രസ്സില്‍ പ്രതിഷേധ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചു.. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
മലബാര്‍, മാവേലി, വെസ്റ്റ് കോസ്റ്റ്, ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് സ്ലീപ്പര്‍കോച്ചുകള്‍ വെട്ടിക്കുറയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതോടെ ഒരുഭാഗത്തേക്ക് 144 സീറ്റ് വീതം 288 സീറ്റാണ് നഷ്ടമാകുന്നത്. സാധാരണക്കാര്‍ ആശ്രയിക്കുന്ന സ്ലീപ്പര്‍കോച്ചുകള്‍ കുറച്ചത് യാത്രാദുരിതം കൂട്ടും.കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുതല്‍ കാസര്‍ഗോഡ് വരെ കോയമ്പത്തൂര്‍ -മംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്സില്‍ പ്രതിഷേധ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉല്‍ഘാടനം ചെയ്തു. ജില്ലാ
സെക്രട്ടെറിയേറ്റംഗം വി. ഗിനീഷ്. ജില്ലാകമ്മിറ്റി അംഗം വിപിന്‍ ബല്ലത്ത്. യതീഷ് വാരിക്കാട്ട്, സഞ്ജയ് കെ. പി, , ചൈത്ര കെ. വി., ജയനാരായണന്‍, ഷിജു ചാലിങ്കാല്‍, രാജേഷ് കാറ്റാടി, അനൂപ് പുല്ലൂര്‍. എന്നിവര്‍ നേതൃത്വം നല്‍കി. ട്രയിന്‍ യാത്രികര്‍ക്കും റെയില്‍വേസ്റ്റേഷനിലെ ആളുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഘുലേഖയും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *