കാഞ്ഞങ്ങാട്: വെളിച്ചമാണ് തിരുദൂതര്‍ എന്ന പ്രമേയത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും ആസ്പദമാക്കി ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി നേതൃത്വത്തില്‍ ഈ മാസം 30ന് കാഞ്ഞങ്ങാട്ട് പ്രവാചക സന്ദേശ ക്യാമ്പയിന്‍ സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളും പണ്ഡിതരും വാഗ്മികളും സംബന്ധിക്കും.
ബഷീര്‍ ശിവപുരത്തിന്റെ അധ്യക്ഷതയില്‍ ഹിറ കോംപ്ലക്സില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ബി.കെ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് ഷാഫി, അഹമ്മദ് ബെസ്റ്റോ, ടി.മുഹമ്മദ് അസ്ലം, ഡോ.അബ്ദുള്‍ഹാഫിസ്, കെ.മൊയ്തു ഇരിയ, ബി.എം.മുഹമ്മദ്കുഞ്ഞി, പി.എ.മൊയ്തു, മഹമ്മൂദ് പള്ളിപ്പുഴ, ബഷീര്‍ സിറ്റി, തഫ്സീല്‍ ഇഫ്നാസ്, അബ്ദുള്ള പാലായി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സഈദ് ഉമ്മര്‍ (ചെയര്‍മാന്‍), അഹമ്മദ്ബെസ്റ്റോ, വി.കെ.ജാസ്മിന്‍ (വൈസ് ചെയര്‍മാന്‍മാര്‍), മൊയ്തു ഇരിയ (കണ്‍വീനര്‍), കെ.എം.ജമീല (ജോ.കണ്‍വീനര്‍), ഡോ.ഹാഫിസ് (ട്രഷറര്‍).