CLOSE

കാസര്‍കോട് വ്യവസായത്തിന് പൂര്‍ണമായും അനുയോജ്യമായ ജില്ല ; ചീഫ് സെക്രട്ടറി

Share

സംരംഭകരുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് കാസര്‍കോട് ലഭ്യമാണെന്നും കാസര്‍കോടിന് ഇത് വ്യവസായ കുതിപ്പിന്റെ കാലമാണെന്നും കേരള ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. മംഗലാപുരം കണ്ണൂര്‍ വിമാനത്താവളങ്ങളും മംഗലാപുരം തുറമുഖവും ദേശീയപാതയും എല്ലാം
ജില്ലയിലേക്കുള്ള യാത്ര സുഗമമാക്കുന്നു. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുടെ ലഭ്യതയുള്ള ജില്ലയും കാസര്‍കോടാണ്. മികച്ച ടൂറിസം സാധ്യതകളും ജില്ലക്കുണ്ട്.

ബി.ആര്‍.ഡി.സിയുമായി ബന്ധപ്പെട്ട തുടക്കകാല അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ബേക്കലിനു മുന്‍പും ശേഷവും എന്ന രീതിയില്‍ സംസ്ഥാനത്ത് തന്നെ ടൂറിസം മേഖലയെ തിരിക്കാറുണ്ട്. ടൂറിസം വികസനത്തെക്കുറിച്ച് നാട്ടില്‍ ഉണ്ടായിരുന്ന അനാവശ്യ തെറ്റിദ്ധാരണകള്‍ എല്ലാം മാറ്റിയെടുത്ത് മുന്നോട്ടുപോകാന്‍ സാധിച്ചത് ജനപ്രതിനിധികളുടെ സഹകരണത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ വ്യവസായ രംഗത്ത് വലിയ കുതിപ്പിന്റെ കാലമാണിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കൃത്യസമയത്താണ് ഇത്തരമൊരു നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിനു മുന്‍കൈയെടുത്ത ജില്ലാ പഞ്ചായത്തിനെയും ജില്ലാ വ്യവസായ കേന്ദ്രത്തെയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്നു. ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രാധാന്യം ബേക്കലില്‍ മാത്രമല്ല. കേരള ടൂറിസത്തിന്റെ തന്നെ വികസനമാണ് അത് യാഥാര്‍ത്ഥമാക്കിയത്. ബി.ആര്‍.ഡി.സി രൂപീകരണം വികസന ചര്‍ച്ചയ്ക്ക് സംവാദത്തിന് അവസരമൊരുക്കി. അര്‍ത്ഥശൂന്യമായ അടിസ്ഥാന രഹിതമായ വിമര്‍ശനങ്ങളെ ജനങ്ങള്‍ പിഴുതെറിഞ്ഞു.

കാസര്‍കോടിന് വസ്തുതകള്‍ മനസ്സിലായി. ടൂറിസത്തെ പ്രോത്സാഹിപ്പിച്ചു. കേരള ടൂറിസം സംവാദ വേദിയായി. ഇവിടെ കഴിഞ്ഞ 3 0 വര്‍ഷമായി തൊഴിലാളി പ്രശ്ന മൂലം വ്യവസായം മുടങ്ങിയിട്ടില്ല. തെറ്റായ പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. . കാര്യങ്ങള്‍ പൂര്‍ണമായി മാറി. കാസര്‍കോട് ഒന്നിനും പിറകിലല്ല രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ എല്ലാവരും ചേര്‍ന്ന് പ്രഖ്യാപിക്കുന്നു കാസര്‍കോട് ബിസിനസ് നടത്താന്‍ തയ്യാറാണ്. കാസര്‍കോട്ട് ജില്ലക്കാര്‍ ഇതിന്റെ അംബാസഡര്‍മാരാകണം.

Leave a Reply

Your email address will not be published. Required fields are marked *