നീലേശ്വരം: ദേശീയ ആരോഗ്യ മിഷന്‍ മുഖേന പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ധനസഹായത്തോടെ
നീലേശ്വരം നഗരസഭാ പരിധിയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം (ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍) ചിറപ്പുറത്ത് ജില്ലാ കലക്ടര്‍ ശ്രീ കെ. ഇമ്പശേഖര്‍ ഐ. എ. എസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍ കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. ലത
കെ. പി രവീന്ദ്രന്‍ , ഷംസുദ്ദീന്‍ അറിഞ്ചിറ, പി.ഭാര്‍ഗവി, എന്‍. എച്ച്. എം. ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. റിജിത് കൃഷ്ണന്‍ , നഗരസഭാ കൗണ്‍സിലര്‍മാരായ കെ.വി ശശികുമാര്‍, റഫീഖ് കോട്ടപ്പുറം, വി. അബൂബക്കര്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ പി.എം. സന്ധ്യ, ഡോ. എ.ടി. മനോജ്, ഡോ. അനന്ദിത, ഡോ. പ്രിയത , അര്‍ബന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ അലക്‌സ് ജോസ് , ഡോ. വി. സുരേശന്‍ , കെ.വി. ദാമോദരന്‍, എ.വി. സുരേന്ദ്രന്‍ , എം. അസിനാര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി. ബീന നന്ദി പറഞ്ഞു.
നഗരസഭയില്‍ അനുവദിച്ച മൂന്ന് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തേത് ആനച്ചാലില്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പടിഞ്ഞാറ്റം കൊഴുവലിലാണ് മൂന്നാമത്തേത്.
ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ ഞായറാഴ്ച ഒഴികെ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 7 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും. മരുന്നുകള്‍ സൗജന്യമായി ലഭിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജീവിത ശൈലീ രോഗനിര്‍ണയവും ഉണ്ടായിരിക്കും.